ചെറുതോണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ പ്രസംഗിച്ചു.
20 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ആ കുട്ടികൾക്ക് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളേയും എഴുത്തുകാർതന്നെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. പദ്ധതിയിൽ പങ്കാളിയായ ആദ്യ എഴുത്തുകാരനായ മോബിൻ മോഹൻ തന്റെ പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മോബിൻ ഉത്തരം നൽകി. വരും വർഷം മുഴുവൻകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.